വെള്ളരിക്കുണ്ട് താലൂക്കിലെ റേഷന്‍ വ്യാപാരികളുടെയും സപ്ലൈ ഓഫീസ് ജീവനക്കാരുടെയും യോഗം ചേര്‍ന്നു
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവന്‍ റേഷന്‍ വ്യാപാരികളുടെയും സപ്ലൈ ഓഫിസ് ജീവനക്കാരുടെയും സംയുക്ത യോഗം വെള്ളരിക്കുണ്ട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സപ്ലൈ ഓഫീസര്‍ ടി.സി.സജീവന് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ റേഷന്‍ വിതരണ രംഗത്തെ പ്രധാന പ്രശ്നങ്ങളം പ്രയാസങ്ങളും റേഷന്വ്യാപരികളായ സജീവ് പാത്തിക്കര, ഇ.എന്‍.ഹരിദാസ്, കെ.വി.പ്രമോദ്, കെ.ഡി.ശ്രീകുമാര്‍ ,പി.അജിത്, എം.എം.സൈമണ്‍ എന്നിവര്‍ അവതരിപ്പിച്ചു. പ്രായോഗികമായ രീതിയില്‍ പരിഹാരങ്ങള്‍ ഉണ്ടാവുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി.സജീവന് യോഗത്തില്‍ ഉറപ്പു നല്കി. താലൂക്കിലെ റേഷന്‍ വിതരണം കാര്യക്ഷമവും പൂര്‍ണ്ണമായും കുറ്റമറ്റ രീതിയിലുമാക്കുന്നതിനായി മുഴുവന്‍ വ്യാപാരികളുടെയും സഹകരണം ഉണ്ടാവണമെന്ന് ടി.എസ്.ഒ യോഗത്തില്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സപ്ലൈ ഓഫീസിന്റെ ഭാഗത്ത് നിന്ന് റേഷന്‍ വ്യാപാരികള്‍ക്ക് വേണ്ട എല്ലാ സഹായവും സഹകരണവും ടി.എസ്.ഒ യോഗത്തില്‍ ഉറപ്പു നല്കി. വ്യാപാരികള്‍ ഉന്നയിച്ച വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും പ്രയാസങ്ങള്‍ക്കും അസി: താലൂക്ക് സപ്ലൈ ഓഫീസര്‍ എ.ദാക്ഷായണി, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ കെ.രാജീവ്, ജാസ്മിന് കെ ആന്റണി, സിനിയര്‍ ക്ലര്‍ക്ക് ബിനോയ് ജോര്‍ജ് എന്നിവര്‍ മറുപടി പറഞ്ഞു. ഇ പോസ് എഞ്ചിനിയര്‍ എ.ആര്.രാഹുല്‍കുമാറും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ അസി:താലൂക്ക് സപ്ലൈ ഓഫീസര്‍ എ.ദാക്ഷായണി സ്വാഗതവും സീനിയര്‍ ക്ലര്‍ക്ക് സി.എം.ദിനേശ് കുമാര്‍ നന്ദിയും പറഞ്ഞു.