പനി ബാധിച്ച് ഒന്നരവയസുകാരി മരിച്ചു
കണ്ണൂർ: തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കപ്പാലം സ്വദേശികളായ സിറാജ് – ഫാത്തിമത് ദമ്പതികളുടെ ഏകമകൾ ഹയ മെഹ്വിഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ കുട്ടിക്ക് പനി രൂക്ഷമാകുകയായിരുന്നു. തുടർന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സക്ക് ശേഷം രാത്രിയോട് കൂടി ഇവരെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോട് കൂടി ബോധരഹിതയായ കുട്ടിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു.
ആരോഗ്യ നില അതീവഗുരുതരമായതിനെത്തുടർന്ന് പരിയാരം മെഡിക്കൽകോളജിലേക്ക് റഫർ ചെയ്തു. അവിടെയെത്തിച്ച് രണ്ടുമണിക്കൂറിന് ശേഷം കുട്ടിയുടെ മരണം ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ കണ്ണൂരിൽ പനി ബാധിച്ച അഞ്ച് പേരാണ് മരിച്ചത്. പനി ബാധിച്ച് രണ്ടരവയസുള്ള കുട്ടിയും കണ്ണൂരില്‍ മരിച്ചിരുന്നു.