ബ്രായ്ക്കുള്ളിൽ പാമ്പുകളെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി വിമാനത്താവളത്തില്‍ പിടിയില്‍
വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്ത് കുഴപ്പത്തിലാകുന്ന ആളുകളെ കുറിച്ച് നമ്മള് ധാരാളം കേട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
എയര്‍പോര്‍ട്ടിലൂടെ പാമ്ബുകളെ കടത്താൻ ശ്രമിച്ച ഒരു യുവതിയാണ് വാര്‍ത്താതാരം. ഇവര്‍ കടത്താൻ സ്വീകരിച്ച മാര്‍ഗമാണ് ഏവരെയും അമ്ബരപ്പിച്ചത്. ബ്രായില്‍ ഒളിപ്പിച്ചാണ് ഇവര്‍ പാമ്ബുകളെ കടത്താൻ ശ്രമിച്ചത്.
വിഷമില്ലാത്ത ഇനമായ കോണ്‍ സ്നേക്ക്സിനെയാണ് യുവതി എയര്‍പോര്‍ട്ടിലൂടെ കടത്താൻ ശ്രമിച്ചത്. അഞ്ച് പാമ്ബുകളെ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. തെക്കൻ ചൈനയിലെ ഗുനാംഗ്ഡോംഗ് പ്രവിശ്യയിലുള്ള ഫുത്യാൻ എയര്‍പോര്‍ട്ടിലാണ് സംഭവം. യുവതിയുടെ അസ്വാഭാവികമായ ശരീരപ്രകൃതി ശ്രദ്ധയില്‍ പെട്ടതിനെ തുടന്ന് നടത്തിയ പരിശോധനയിലാണ് കള്ളി വെളിച്ചത്തായത്. യുവതിയെ സംബന്ധിച്ച മറ്റു വിവിരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചെന്നൈ എയര്‍പോര്‍ട്ടില്‍ സമാനമായ സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് പാമ്ബിനെ മാത്രമല്ല കുരങ്ങ്, ആമ എന്നിവയേയയും ഒരു ബാഗില്‍ കടത്താൻ ശ്രമിച്ചിരുന്നു. ബാഗേജ് ഏരിയില്‍ നിന്നാണ് ഇവയെ കിട്ടിയത്. 45 ബോള്‍ പൈത്തണ്‍, മാമോസെറ്റ് വിഭാഗത്തിലുള്ള മൂന്ന് കുരങ്ങുകള്‍, മൂന്ന് നക്ഷത്ര ആമകള്‍, നാല് കോണ്‍ സ്നേക്ക്സ് എന്നിവയെയാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും കണ്ടെത്തിയത്.