കാറില്‍ കയറ്റാന്‍ കൊണ്ടുവന്ന ചാക്കില്‍ നിന്ന് രക്തം, ഡ്രൈവറുടെ ഇടപെടലില്‍ തെളിഞ്ഞത് ക്രൂരമായ കൊല
കാന്‍പൂര്‍: വസ്തു തര്‍ക്കത്തിന് പിന്നാലെ ഭര്‍തൃ സഹോദരിയെ കൊലപ്പെടുത്തി. മൃതദേഹം കൊണ്ടുപോകാനായി ഒല ക്യാബ് വിളിച്ച മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ഒല ക്യാബ് വിളിച്ച യുവാക്കള്‍ ഡിക്കിയിലേക്ക് വലിച്ച് കയറ്റി വച്ച ചാക്കില്‍ നിന്ന് രക്തം താഴേയ്ക്ക് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്‍ ഡ്രൈവര്‍ പൊലീസ് സഹായം തേടിയത്. കുസും കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
കുടുംബ സ്വത്തിലെ നാല്പത് കോടിയേക്കുറിച്ചുള്ള തര്‍ക്കത്തിന് പിന്നാലെയായിരുന്നു കൊലപാതകം. നോയിഡയില്‍ നിന്ന് മഹാരാജ്പൂറിലേക്ക് പോകാനായാണ് ഇവര്‍ ഒല ക്യാബ് സേവനം തേടിയത്. ജൂലൈ 11നായിരുന്നു ഇത്. മഹാരാജ്പൂറിലെത്തിച്ച് മൃതദേഹം മറവ് ചെയ്യാനായിരുന്നു യുവാക്കളുട പദ്ധതി. എന്നാല്‍ ചാക്കിനുള്ളില്‍ അനങ്ങുന്നത് പോലെ തോന്നി ശ്രദ്ധിച്ചപ്പോഴാണ് രക്തം ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ റൈഡ് എടുക്കില്ലെന്ന് ഡ്രൈവര്‍ യുവാക്കളോട് വിശദമാക്കുകയായിരുന്നു. യുവാക്കള്‍ കയ്യേറ്റം ചെയ്യാനും ആക്ഷേപിക്കാനും തുടങ്ങിയതോടെ ഇവിടെ നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് അന്വേഷണത്തിലാണ് സമീപഗ്രാമത്തില്‍ നിന്ന് യുവിയും ഭര്‍തൃ സഹോദരനേയും കാണാനില്ലെന്ന് പൊലീസ് കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഒല ഡ്രൈവറായ മനോജിന്റെ കാര്‍ ബുക്ക് ചെയ്തവരെ പൊലീസ് കണ്ടെത്തുന്നത്. ഞായറാഴ്ചയാണ് ഫത്തേപൂരില്‍ നിന്ന് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. സംഭവത്തില്‍ പൊലീസ് ഭര്‍തൃ സഹോദരനെയും ഇയാളുടെ സഹായിയും അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.