കാസര്‍കോട് വളര്‍ത്തു പന്നികളില്‍ ആഫ്രിക്കന്‍ സൈന്‍ ഫീവര്‍ സ്ഥിരീകരിച്ചു
കാസര്‍കോട് : വെസ്റ്റ് എളേരി ഏച്ചിപൊയിലില്‍ വളര്‍ത്ത് പന്നികളില്‍ ആഫ്രിക്കന്‍ സൈന്‍ ഫീവര്‍ സ്ഥിരീകരിച്ചു. 10 കി മീ ചുറ്റളവിലുള്ള പ്രദേശത്ത് പന്നികളുടെ കശാപ്പ്, ഇറച്ചി വില്‍പ്പന എന്നിവ മൂന്ന് മാസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. രോഗ പ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കിയ ശേഷം അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.