ന്യൂഡൽഹി: നീണ്ട കലാത്തെ ഇടവേളയ്ക്ക് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങി എത്തുന്നു. ഐ പി എല്ലിനായുള്ള പരിശീലനം ധോണി പുനരാരംഭിക്കുകയാണ്. മാര്‍ച്ച് ഒന്നിന് ചെപോകില്‍ വെച്ച് ധോണി പരിശീuലനം പുനരാരംഭിക്കും എന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് അറിയിച്ചു. ധോണിക്ക് ഒപ്പം റെയ്ന, അമ്ബട്ടി റായ്ഡു എന്നിവരും പരിശീലനത്തിനിറങ്ങും.
മാര്‍ച്ച് അവസാനമാണ് ഐ പി എല്‍ ആരംഭിക്കുന്നത്. ലോകകപ്പ് സെമിയില്‍ ആണ് അവസാനമായി ധോണി ക്രിക്കറ്റ് കളിച്ചത്. അതിനു ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു താരം. ബി സി സി ഐയുടെ എ കരാര്‍ പട്ടികയില്‍ നിന്നും ധോണി പുറത്തായിരുന്നു. ഐ പി എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഓസ്ട്രേലിയയില്‍ വെച്ച് നടക്കുന്ന ട്വി20 ലോകകപ്പില്‍ കളിക്കുക ആകും ധോണിയുടെ ലക്ഷ്യം.