ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി സി.പി.സി.ആര്.ഐയില്‍ ആരംഭിച്ചു
കാസര്‍കോട്: വടക്ക്-കിഴക്കന്‍ മേഖല കൃഷി വിജ്ഞാന് കേന്ദ്രയിലെ ഉദ്യോഗസ്ഥര്‍ക്കായി അഞ്ച് ദിവസത്തെ പരിശീലന പരിപാടി സി.പി.സി.ആര്.ഐയില്‍ ആരംഭിച്ചു. തെങ്ങ്, അടക്ക, കൊക്കോ എന്നിവയുടെ ശാസ്ത്രീയ കൃഷി സംബന്ധിച്ചുള്ള പരിശീലന പരിപാടി ഐ.സി.എ.ആര്- സി.പി.സി.ആര്.ഐ ഡയറക്ടര്‍ ഡോ.കെ.ബി.ഹെബ്ബാര്‍ ഉദ്ഘാടനം ചെയ്തു.നാളികേര വികസന ബോഡ് ചീഫ് ഓഫീസര്‍ ഡോ. ഹനുമന്ത ഗൗഡ മുഖ്യാതിഥിയായി. കാംകോ എം.ഡി കൃഷ്ണകുമാര്‍, സാമൂഹ്യശാസ്ത്രം വിഭാഗം മേധാവി ഡെ. കെ മുരളീധരന്, വിള സംരക്ഷണ വിഭാഗം മേധാവി ഡോ.വിനായക ഹെഡ്ഗെ, ഡോ. മുരളിഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, സി.പി.സി.ആര്.ഐ ശാസ്ത്രജ്ഞര്‍, നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.