സ്മാര്‍ട്ട് – ഐ ജീവിത നൈപുണി വികസന ക്യാമ്പിന് ചായ്യോത്ത് തുടക്കം…
ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: വനിത ശിശു വികസന വകുപ്പ് – ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖേന നടപ്പിലാക്കുന്ന ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഓ.ആര്.സി) പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സ്മാര്‍ട്ട് – ഐ ജീവിത നൈപുണി വികസന ക്യാമ്പിന് ചായ്യോത്ത് ഗവ: വുമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ മൂന്ന് ദിവസത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് – ഐ ജീവിത നൈപുണി വികസന ക്യാമ്പ് പോലുള്ള പരിപാടികളിലൂടെ ലഭിക്കുന്ന അനുഭവങ്ങള്‍ കുട്ടികള്‍ക്ക് ജീവിത വിജയത്തിലേക്കുള്ള തീരുമാനം എടുക്കുന്നതിനും മുന്നോട്ട് പോകുന്നതിനും സഹായകമാവും എന്നും ലഹരി ഉപയോഗിക്കാതിരിക്കാന്‍ കുട്ടികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി മുഖ്യാതിഥിയായി . ഫിനാന്‍സ് ഓഫീസര്‍ എം ശിവപ്രകാശന്‍ , വാര്‍ഡ് മെമ്പര്‍ പി ധന്യ പി, എം.എസ്.കെ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അസീറ, ഹോം മാനേജര്‍ ഹരിലക്ഷ്മി, ഡി സി പി യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം ശോഭ എന്നിവര്‍ സംസാരിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക് സ്വാഗതവും ഓ.ആര്‍സി പ്രൊജക്റ്റ് അസിസ്റ്റന്റ് എം സനല്‍ നന്ദിയും പറഞ്ഞു. നിര്‍മല്‍ കുമാര്‍, ഷൈജിത്ത്, സുഭാഷ്, ഐശ്വര്യ എന്നിവര്‍ ക്ലാസെടുത്തു.
കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സംരക്ഷണത്തിനും ഓ.ആര്.സി
കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സംരക്ഷണത്തിനും നേതൃത്വം നല്കാന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സര്‍ക്കാരിതര പ്രസ്ഥാനങ്ങള്‍, രക്ഷിതാക്കള്‍, പൊതുസമൂഹം എന്നിവരുമായി ചേര്‍ന്ന് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നടപ്പാക്കിവരുന്ന പദ്ധതിയാണ് ഓ.ആര്.സി (ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രണ്‍). കുട്ടികളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ രക്ഷിതാക്കളേയും അധ്യാപകരെയും സമൂഹത്തേയും പ്രാപ്തരാക്കുന്നതിനും ബോധവല്‍കരിക്കുന്നതിനും പദ്ധതിയിലൂടെ നേതൃത്വം നല്കുന്നു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ബോധവല്കരണ ക്ലാസ് നല്‍കും. കൗണ്‍സിലിംഗ് ആവശ്യമായ കുട്ടികളെ കണ്ടെത്തി കൗണ്‍സിലിംഗും മെന്ററിംഗും ഉള്‍പ്പെടെ നല്‍കും. ഓ.ആര്.സിയുടെ കീഴില്‍ നടത്തുന്ന സ്മാര്‍ട്ട് ഐ ക്യാമ്പിലൂടെ ലോകാരോഗ്യ സംഘടന അംഗീകരിച്ച പത്തോളം ജീവിത നൈപൂണീ വിഷയങ്ങളെ സംബന്ധിച്ചാണ് കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത്.