മെഗാ തൊഴില്‍ മേള; രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ തൊഴില്‍ മേള രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു. യോഗ്യതയുള്ള നിരവധി്പേര് ഒരു തൊഴിലിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഓരോരുത്തരുടെയും യോഗ്യതയ്ക്കനുസരിച്ചുള്ള ജോലികള്‍ ലഭിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. വിദ്യാഭ്യാസത്തിന് ശേഷം ഒരു ജോലി എന്ന ലക്ഷ്യം നടപ്പിലാക്കുക എന്നതാണ് തൊഴില്‍ മേളകളിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവീന മൊന്തേറോ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം കമലാക്ഷി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍. അബ്ദുള്‍ ഹമീദ്, അശ്വിനി, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് അംഗം യാദവ ബഡാജേ, മഞ്ചേശ്വരം ജി.പി.എം കോളേജ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അജിത് ജോണ്‍ കെ.എ.എസ് സ്വാഗതവും എംപ്ലോയ്മെന്റ് ഓഫീസര്‍ കെ. ഗീതാകുമാരി നന്ദിയും പറഞ്ഞു.വിവിധ സ്വകാര്യ തൊഴില്‍ മേഖലകളിലെ അമ്പതോളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മെഗാ തൊഴില്‍ മേളയില്‍ ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.