തക്കാളി വില കുതിച്ചുയരുന്നതിനിടയിൽ’ലോട്ടറി’വെറും ഒരു മാസം തക്കാളി വിറ്റ കർഷകൻ കോടീശ്വരൻ !
മുംബയ്: തക്കാളി വില കുത്തനെ ഉയർന്നതോടെ ലാഭം കൊയ്ത് കർഷകർ. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള തുക്കാറാം ഭാഗോജി ഗായ്കർ തക്കാളി വിറ്റ് ഒരു മാസം നേടിയത് ഒന്നരക്കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇദ്ദേഹം പതിനായിരത്തിലധികം പെട്ടി തക്കാളികളാണ് വിറ്റതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
തന്റെ പതിനെട്ട് ഏക്കർ സ്ഥലത്താണ് തുക്കാറാം തക്കാളി കൃഷി ചെയ്യുന്നത്. ഒരു പെട്ടി തക്കാളിക്ക് 2100 രൂപ വരെ ലഭിക്കും. ഇന്നലെ മാത്രം തൊള്ളായിരത്തോളം പെട്ടി തക്കാളിയാണ് വിറ്റത്. ഇതിലൂടെ പതിനെട്ട് ലക്ഷം രൂപ കിട്ടിയെന്ന് അദ്ദേഹം പറയുന്നു.
താൻ മാത്രമല്ല തക്കാളി കൃഷി ചെയ്യുന്ന വേറെ ചിലരും കോടീശ്വരനായിട്ടുണ്ടെന്നാണ് തുക്കാറാം അഭിപ്രായപ്പെടുന്നത്. നാട്ടിലെ കർഷക സമിതി കഴിഞ്ഞ മാസം 80 കോടി രൂപ ലാഭമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.