ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹീന്‍ബാഗ് സമരക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ സംഘടിക്കുന്നു. ബാനറുകളും പതാകകളുമായി സ്ത്രീകളടക്കമുള്ളവരാണ് എത്തിയിരിക്കുന്നത്.
മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. റോഡില്‍ രണ്ടിടത്ത് പോലീസ് ബാരിക്കേഡ് നിര്‍മിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. അമിത്ഷായുടെ വസതിക്കും സുരക്ഷ ശക്തമാക്കി.
പൗരത്വ വിഷയത്തില്‍ അമിത്ഷാ തങ്ങളെ ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്നാണ് ഷഹീന്‍ബാഗ് സമരക്കാരുടെ ആവശ്യം.