അസാപ്, ലിങ്ക് അക്കാദമി കോഴ്സുകള്‍ക്ക് ജില്ലാ പഞ്ചായത്ത് സ്കോളര്‍ഷിപ്പ്
കാസര്‍കോട്: അസാപ് കാസര്‍കോടും ലിങ്ക് അക്കാദമിയും ചേര്‍ന്ന് പൈത്തണ്‍, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് തുടങ്ങിയ കോഴ്സുകള്‍ ജില്ലാ പഞ്ചായത്തിന്റെ സ്കോളര്‍ഷിപ്പോടു കൂടി ആരംഭിക്കാന്‍ തീരുമാനമായി. കോഴ്സുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് ലിങ്ക് ഗ്രൂപ്പ് സി.ഇ.ഒ ജെയ്മി സൊബ്രാണിക്ക് കൈമാറി. ജില്ലാ പഞ്ചായത്ത്, അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് കാസര്‍കോട്, ലിങ്ക് അക്കാദമി ഇന്ത്യ എന്നിവര്‍ സംയുക്തമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ച നടത്തി. കോഴ്സുകള്‍ ആഗസ്തോടു കൂടി ആരംഭിക്കാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. യോഗത്തില്‍ ലിങ്ക് ഇന്ത്യ ഡയറക്ടര്‍ ഹരീഷ് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, പ്ലേസ്മെന്റ് മാനേജര്‍ സുനില്‍കുമാര്‍, അക്കാദമി മാനേജര്‍ സജേഷ് നായര്‍, അസാപ് സി.എസ്.പി കാസര്‍കോട് മാനേജര്‍ സുസ്മിത് എസ് മോഹന്‍, ലിങ്ക് അക്കാദമിയിലെ കെ.ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ.സജീവ് അധ്യക്ഷത വഹിച്ചു.