സംരംഭക നിക്ഷേപക സംഗമം 2023; മീഡിയാ കമ്മിറ്റിയോഗം ചേര്‍ന്നു
കാസര്‍കോട്: സെപ്തംബര്‍ 11ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലളിത് റിസോര്‍ട്ടില്‍ സംഘടിപ്പിക്കുന്ന സംരംഭക നിക്ഷേപക സംഗമം 2023 ന്റെ മീഡിയാ കമ്മറ്റിയോഗം ചേര്‍ന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ സംഗമത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഓഫ്ലൈന് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍, മീഡിയ കമ്മറ്റി അംഗങ്ങളായ ബി.കെപ്രജീഷ്, കെ.എം.രഞ്ജിത്ത്, പി.എ.ഇബ്രാഹിം സാബിര്‍, എം.സൗമിനി, ഹരിത എസ്.സുനില്‍, എ.ഐ.ഒ എ.പി.ദില്‍ന തുടങ്ങിയവര്‍ പങ്കെടുത്തു.