ഭർത്താവുമായി അകന്നുകഴിയുന്ന ഹഫ്സ താമസിച്ചിരുന്നത് കാമുകനൊപ്പം വാടകവീട്ടിൽ, മക്കളെ സ്കൂളിൽ വിടാതെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ചു
പാലക്കാട്: പ്രായപൂർത്തിയാകാത്ത മക്കളെ മർദിച്ച മാതാവും കാമുകനും പിടിയിൽ. പെരുമ്പിലാവ് മുളക്കത്ത് ഹഫ്സ, കാമുകൻ മുഹമ്മദ് ഷബീർ എന്നിവരാണ് പിടിയിലായത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതി ഷബീറിനൊപ്പം വാടക വീട്ടിലായിരുന്നു താമസം.
മക്കളും ഹഫ്സയുടെ കൂടെയുണ്ടായിരുന്നു. യുവതിയും കാമുകനും കുട്ടികളെ സ്കൂളിൽ പോകാൻ സമ്മതിച്ചിരുന്നില്ല. നിർബന്ധിച്ച് വീട്ടുജോലികൾ ചെയ്യിപ്പിച്ചു. ഇത് നിരസിച്ചതോടെ കട്ടിലിൽ കെട്ടിയിട്ടു. കൂടാതെ മൊബൈൽ ചാർജർ ഉപയോഗിച്ച് മർദിക്കുകയും ചെയ്തു.
പീഡനം സഹിക്കാവുന്നതിലും അപ്പുറമായതോടെ വാടക വീട്ടിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾ ഹഫ്സയുടെ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.