മാളവികയുടെ ആത്മഹത്യയ്ക്ക് പിന്നിൽ യുവാവിന്റെ മാനസിക പീഡനം; പരാതിയുമായി കുടുംബം
കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ പരാതിയുമായി ബന്ധുക്കൾ. വടകര സ്വദേശിനി മാളവിക (19) ആണ് ജീവനൊടുക്കിയത്. വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. യുവാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
യുവതി ചോമ്പാല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഇയാൾ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കാണിച്ചാണ് പിതാവ് വടകര പൊലീസിൽ പരാതി നൽകിയത്.