പോക്സോ കേസില്‍ അറസ്റ്റിലായ കായികാധ്യാപകന് സസ്പെന്ഷന്
വയനാട്: പോക്സോ കേസില്‍ വയനാട്ടില്‍ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. പുത്തൂര്‍വയല്‍ സ്വദേശി ജോണിയെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സംഭവം അന്വേഷിച്ച് അധ്യാപകനെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പൂര്‍ണ്ണ ചുമതലയുള്ള രജിത കെ.സിയാണ് അന്വേഷണം നടത്തി സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിച്ചത്.മേപ്പാടിയിലെ സ്കൂളിലെ അഞ്ചുവിദ്യാര്‍ഥികളാണ് അധ്യാപകന് പീഡിപ്പിച്ചെന്ന പരാതിയുമായി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും ജോണിക്കെതിരെ പോക്സോ കേസ് നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. കായികാധ്യാപകന് ഇപ്പോള്‍ റിമാന്റിലാണ്.