കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി.ഡി.എസ് സെക്കന്റ് ചക്ക ഫെസ്റ്റ് നടത്തി
കാസര്‍കോട് : ചക്ക വിഭവങ്ങളുടെ വിസ്മയം തീര്‍ത്ത് കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി.ഡി.എസ് സെക്കന്റ് ചക്ക ഫെസ്റ്റ്. നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന മേളയില്‍ ചക്ക കൊണ്ടുള്ള ജ്യൂസ്, പായസം, കട്ട്ലൈറ്റ്, റോള്‍, വട, വിവിധതരം കറികള്‍ തുടങ്ങി 50 ഓളം ഇനങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.വൈസ് ചെയര്മാന് ബില്‍ ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.അഹമ്മദ് അലി അധ്യക്ഷത വഹിച്ചു.കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലേക്ക് സ്ഥലം മാറി പോകുന്ന കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ജയചന്ദ്രന് മോനാച്ചക്ക് യാത്രയയപ്പ് നല്കി. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.അനീഷ്, കൗണ്‍സിലര്‍ ടി.ബാബു, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സൂര്യജാനകി എന്നിവര്‍ സംസാരിച്ചു.സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.സുജിനി സ്വാഗതവും വൈസ് ചെയര്‍പേഴ്സണ്‍ പി.ശശികല നന്ദിയും പറഞ്ഞു.