ജി.എച്ച്.എസ് കൊടിയമ്മയില്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ സമിതി രൂപീകരിച്ചു
കാസര്‍കോട് : സ്കൂള്‍ സമയത്തും ഇടവേളകളിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും കുട്ടികളിലെ ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങളും തെറ്റായ പ്രവണതകളും മുന്‍കൂട്ടി കണ്ട് അവ തടയുന്നതിനുമായി ജി.എച്ച്.എസ് കൊടിയമ്മയില്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. യോഗം പി.ടി. എ പ്രസിഡണ്ട് അഷ്റഫ് കൊടിയമ്മയുടെ അധ്യക്ഷതയില്‍ കുമ്പള സബ് ഇന്‍സ്പെക്ടര്‍ എസ്.ആര്.രജിത് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പുറമെ നിന്നുള്ളവരുടെ ഇടപെടലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ലഹരി പദാര്‍ത്ഥങ്ങള്‍ വില്പന നടത്തുന്നവരെ നിരീക്ഷിച്ച് നിയമ നടപടി യെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. ജനമൈത്രി പോലീസ് ഓഫീസര്‍ രജ്ഞിത്ത് പുതിയ വളപ്പ് വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ദിജേഷ് മാസ്റ്റര്‍, വിവിധ തലങ്ങളിലുള്ളവരെ പ്രതിനിധീകരിച്ച് പി.എസ്.അബ്ബാസ്, എം.ബി.അബ്ബാസ്, സി.എ.നിസാമുദ്ധീന്‍, സഹീര്‍ അബ്ബാസ്, ഫൈസല്‍ ഊജാര്‍, ഹമീദ് ചത്രം പള്ളം എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഗിരീഷ് മാസ്റ്റര്‍ സ്വാഗതവും ശിഹാബ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.