ആലത്തൂര്‍: പിരിവുകള്‍ക്കും വിവാദങ്ങള്‍ക്കും ഇട നല്‍കാതെ ആലത്തൂര്‍ എംപി രമ്യ ഹരിദാസ് കാര്‍ സ്വന്തമായി വാങ്ങിച്ചിരിക്കുകയാണ്. മുമ്ബ് ആലത്തൂരിലെ ജനങ്ങളില്‍ നിന്നും പണം പിരിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്കാന് ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ആലത്തൂരിലെ യൂത്തുകോണ്‍ഗ്രസുകാര്‍ കൂപ്പണ്‍ അച്ചടിച്ച് പാര്‍ട്ടിക്കാരില്‍ പണം പിരിച്ചത് വിവാദമായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് എതിര്‍ത്തതോടെ പിരിവും കാര്വാങ്ങലുമൊക്കെ മുടങ്ങി. അന്ന് സംഭവം വിവാദമായതോടെ പിരിച്ചെടുത്ത പണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ച് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അല്‍പ്പം വൈകിയാണെങ്കിലും രമ്യ ഹരിദാസ് സ്വന്തമായി കാര്വാങ്ങിച്ചിരിക്കുന്നത്.
ബാങ്ക് വായ്പയെടുത്താണ് കാര്‍ വാങ്ങിയതെന്ന് രമ്യ പറഞ്ഞു. മുന്‍ എംപി വിഎസ് വിജയരാഘവന് കാറിന്റെ താക്കോല്‍ രമ്യയ്ക്ക് കൈമാറി. 21 ലക്ഷം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപയാണ് തിരിച്ചടവ്.
അതേസമയം, കാര്‍ വാങ്ങിയത് ആരോടും പറഞ്ഞില്ലെന്ന് ഇനി പരാതിയും വിവാദവുമാക്കരുതെന്നാണ് എംപിയുടെ അഭ്യര്‍ത്ഥന.