സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ട്രെയിനില്‍ അശ്ലീല പ്രദര്‍ശനം: പ്രതി പിടിയില്‍
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന് പരാതിയില്‍ തിരുവനന്തപുരം സ്വദേശിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. ട്രെയിന്റെ ബാത്ത്റൂമില്‍ നിന്ന് ചില്ല് ഇളക്കിമാറ്റിയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്കൂളിലെ കുട്ടികള്‍ക്ക് നേരെയായിരുന്നു അശ്ലീല പ്രദര്‍ശനം. നേരത്തെയും ഇയാള്‍ ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയിരുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു.