യുവതിയെ ഭർതൃവീടിന് സമീപത്തെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവതിയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വളയം നിരവുമ്മൽ സ്വദേശി അശ്വതി (25) യെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃവീടിന് സമീപമുള്ള അയൽവാസിയായ അദ്ധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. വാതിൽ തുറന്നുകിടക്കുന്നത് കണ്ട് ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.