കണ്ണൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു, ഒരാൾ മരിച്ചു; ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്
കണ്ണൂർ: തോട്ടടയിൽ മിനി ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. മരിച്ചയാളുടെ തല വേർപെട്ടു.
പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോയ ബസും, തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബസിൽ മുപ്പതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.