കാസർകോട്: പ്രധാനമന്ത്രി കിസാന്‍ പദ്ധതിയിലുള്‍പ്പെടുത്തുന്നതിന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ആനുകുല്യമായ 6000 രൂപ കൈപറ്റിയ ജില്ലയിലെ 1,33,727 കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്കി കാര്‍ഷിക വായ്പ ലഭ്യമാക്കുന്നതിനായി കൃഷി ഭവനുകള്‍ വഴി ഫെബ്രുവരി 17 മുതല്‍ 24 വരെ ക്യാ മ്പൈന്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി കിസാന്‍ ഉപയോക്താക്കളായി ആറായിരം രൂപ കൈപറ്റിയ എല്ലാ കര്‍ഷകരും ബന്ധപ്പെട്ട കൃഷിഭവനുകളില്‍ ഉടന്‍ ഹാജരായി ചെയ്യുന്ന കൃഷിയുടെ വിവരങ്ങളും കൃഷി സ്ഥല വിസ്തീര്‍ണം കാണിക്കുന്ന രേഖയും സഹിതമുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ജില്ല കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു .ഈ കര്‍ഷകര്‍ക്ക് അനുയോജ്യമായി നടപ്പാക്കാവുന്ന നൂതന കൃഷിരീതികളെ കുറിച്ച് കൃഷിഭവനുകളില്‍ വെച്ച് ബോധവല്‍ക്കരിക്കുകയും കിസാന്‍ ക്രഡിറ്റ് കാര്‍ഡിനായി ബന്ധപ്പെട്ട ബാങ്കുകളിലേക്ക് കര്‍ഷകരെ അയക്കുകയും ചെയ്യും.
പ്രധാനമന്ത്രി കിസാന്‍ ഉപയോക്താക്കളായ കര്‍ഷകര്‍ ആനുകൂല്യം സ്വീകരിക്കുന്ന ബാങ്ക് ശാഖകളെ തന്നെ സമീപിക്കണം.ബാങ്കുകള്‍ കാലതാമസം കൂടാതെ, സാങ്കേതിക നടപടികള്‍ ലഘൂകരിച്ച്, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ചുകൊണ്ട്, വേഗത്തില്‍ വായ്പ നല്‍കേണ്ടതാണെന്ന് കളക്ടര്‍ പറഞ്ഞു. ഈ സുവര്‍ണാവസരം എല്ലാ പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകരും പ്രയോജനപെടുത്തണമെന്നും നാളെ (17)മുതല്‍ 24 വരെയുള്ള ക്യാമ്പൈന് കാലയളവില്‍ പ്രധാനമന്ത്രി കിസാന്‍ പദ്ധതിയിലുള്‍പ്പെട്ട് 6000 രൂപ കൈപറ്റിയ കര്‍ഷകര്‍ കൃഷിഭവനുകളിലെത്തണമെന്നും കളക്ടര്‍ പറഞ്ഞു. കാര്‍ഷികാനുബന്ധ മേഖലകളായ മൃഗസംരക്ഷണം, മത്സ്യകൃഷി, കന്നുകാലി വളര്‍ത്തല്‍ കര്‍ഷകരും ഈ ക്യാമ്പൈന്റെ ഭാഗമാകണമെന്നും കളക്ടര്‍ പറഞ്ഞു.ജില്ലയിലെ വിവിധ ബാങ്കുകളില്‍ നിന്ന് നാല് ശതമാനം കാര്‍ഷിക സ്വര്‍ണ പണയ വായ്പയെടുത്ത കര്‍ഷകരും അടിയന്തിരമായി കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നേടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാര്‍ഷിക സ്വര്‍ണ വായ്പയെടുത്ത കര്‍ഷകരും ഈ അവസരം പ്രയോജനപെടുത്തണമെന്ന് കളക്ടര്‍ പറഞ്ഞു.