9 ദിവസം; കാസർകോട് ജില്ലയിൽ പനിബാധിതർ 5000 കടന്നു
കാഞ്ഞങ്ങാട്∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം ഈ മാസം 5000 കടന്നു. ഇന്നലെ വരെ മാത്രം 5221 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഈ വർഷം ഇന്നലെ വരെ 94,849 പേർക്കാണ് ജില്ലയിൽ പനി ബാധിച്ചത്. 185 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതിൽ 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
ഈ മാസം മാത്രം 79 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതിൽ 13 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. ഈ വർഷം 16 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇതിൽ 4 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം 13 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.