വീണ്ടും പനിമരണം തുടരുന്നു;കണ്ണൂരിൽ പനി ബാധിച്ച് ഒന്‍പത് വയസുകാരി മരിച്ചു
കണ്ണൂര്‍:കേരളത്തെ വിറപ്പിച്ച് കൊണ്ടു കാലവര്‍ഷം കടുത്തതോടെ പനിമരണം തുടരുന്നു. തലശേരിയില്‍ പനി ബാധിച്ച് ഒന്‍പത് വയസുകാരിയായ അസ്ക സോയ പനി ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ജനറല്‍ ആശുപത്രി ബേബിവാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പുലര്‍ചെ രണ്ട് മണിയോടെ അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് റഫര്‍ ചെയ്തു.
ആംബുലന്‍സില്‍ വടകര എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി വെന്റിലേറ്ററില്‍ പുലര്‍ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. എച് വണ്‍ എന്‍വണ്‍ പനിയാണെന്ന് സംശയിക്കുന്നു.
പനി ബാധിച്ച് വ്യാഴാഴ്ച ഒപിയില്‍ ചികിത്സ തേടിയിരുന്നു. അമ്മയോടൊപ്പം നടന്നാണ് വെള്ളിയാഴ്ച ആശുപത്രിയിലെത്തിയത്. ജനിഷ എട്ടുമാസമായി തലശേരിയിലെത്തിയിട്ട്. വാടക വീട്ടിലാണ് താമസം. പിതാവ്: മുഹമ്മദ് അശ്റഫ്. ഒരു സഹോദരനുണ്ട്. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍.