‘പ്രിയ യാത്രക്കാരേ, ആനവണ്ടി ഇനി ത്രെഡ്സിലും’; ട്രെൻഡിനൊപ്പം കെഎസ്ആടിസിയും, പൊതുമേഖലാ സ്ഥാപനങ്ങളിൽ ആദ്യം
തിരുവനന്തപുരം: കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനിമുതൽ ‘ത്രെഡ്സിൽ’ ലഭിക്കും. കെഎസ്ആർടിസിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. ‘പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുതയകാംഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെൻഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ത്രെഡ്സിൽ’ എന്നാണ് കുറിച്ചിരിക്കുന്നത്.
കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും ‘ത്രെഡ്സില്‍ അക്കൗണ്ട് തുറന്നത് കെഎസ്ആർടിസി ആണ്. ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.