കുവൈറ്റിൽ ഗോഡൗണിലും വീട്ടിലുമടക്കം മൂന്നിടങ്ങളിൽ തീപിടിത്തം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ ദിവസം മൂന്നിടങ്ങളിൽ തീപിടിത്തമുണ്ടായി. വ്യത്യസ്ത സ്ഥലങ്ങളിലെ ഗോഡൗണിലും വീട്ടിലും അടക്കമാണ് അഗ്നിബാധയുണ്ടായത്. വ്യഴാഴ്ച രാവിലെ അംഘര മേഖലയിലാണ് തീപിടിത്തമുണ്ടായത്. മരം, സ്പോഞ്ച് എന്നിവ സൂക്ഷിക്കുന്ന വെയർ ഹൗസിലാണ് തീപിടിച്ചത്.
നാല് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപായമില്ലാതെ തീ അണച്ചതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ളിക് റിലേഷൻസ് ആന്റ് മീഡിയ വിഭാഗമാണ് അറിയിച്ചത്. ക്യാപിറ്റൽ ഗവർണറേറ്റിലെ കമേഴ്ഷ്യൽ ടവറിലും വ്യാഴാഴ്ച തീപിടിത്തമുണ്ടായിരുന്നു. ജലീബ് അൽ ഷുയൂഖിലെ വീട്ടിലും അഗ്നിബാധയുണ്ടായി രണ്ടിടത്തും അപകടമില്ലാതെ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു.