വിചാരണക്ക് ഹാജരായില്ല; തിരുവനന്തപുരത്ത് എസ്.ഐയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് കോടതി
തിരുവനന്തപുരം: വിചാരണയ്ക്ക് എത്താത്ത എസ്.ഐയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് കര്‍ശന നിര്‍ദേശം. വലിയതുറ എസ്.ഐ ആയിരുന്ന സജിന്‍ ലൂയിസിനെതിരെയാണ് നടപടി. അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ എ.ഡി.ജി.പിക്കാണ് നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് 50000 രൂപ തടഞ്ഞ് വെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സി.ജെ.എം ഷിബു ഡാനിയലിന്റേതാണ് നിര്‍ദേശം.