പാട്ടുകള്‍ വൈറലാക്കാം; കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ചു: യൂട്യൂബര്‍ അറസ്റ്റില്‍
കൊച്ചി: കാഴ്ച പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ജീമോനെയാണ് എറണാകുളം മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. പാട്ടുകള്‍ ചിത്രീകരിക്കാന്‍ എന്ന പേരിലായിരുന്നു പെണ്‍കുട്ടിയെ ചെറായിയിലേക്ക് വിളിച്ചു വരുത്തിയത്. ചെറായിയിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ പാട്ടുകള്‍ വൈറലാക്കാം എന്ന് ധരിപ്പിച്ചാണ് പെണ്‍കുട്ടിയെ പ്രതി ഹോട്ടലില്‍ എത്തിച്ചത്.