കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് വിവാദം; മുന്‍ പ്രിന്‍സിപ്പല്‍ ഷൈജുവിന്റേയും വിശാഖിന്റേയും ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: കാട്ടക്കട കൃസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ടക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഷൈജുവിന്റെയും ആള്‍മാറാട്ടം നടത്തിയ വിശാഖിന്റെയും ജാമ്യാപേക്ഷ തള്ളി. കാട്ടക്കട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇരുപ്രതികളേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തെളിവെടുപ്പ് അടക്കം നടത്തേണ്ടതുണ്ട്. ഉടന്‍ തന്നെ ഇവര്‍ക്കായുള്ള കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും അത്തരമൊരു അപേക്ഷ നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ആള്‍മാറാട്ടക്കേസ് ഒന്നാം പ്രതി വിശാഖ് കീഴടങ്ങിയത്. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് വിശാഖ് ഹാജരായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ വിശാഖ് കീഴടങ്ങിയത്. വിജയിച്ച സ്ഥാനാര്‍ഥി ആരോഗ്യകാരണങ്ങളാല്‍ സ്വമേധയാ പിന്മാറിയതാണെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വൈശാഖിന്റെ വാദം. താന്‍ നിരപരാധിയാണെന്നും പ്രിന്‍സിപ്പലിന്റെ നടപടികളെ കുറിച്ചറിയില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. വിജയിച്ച സ്ഥാനാര്‍ഥി ആരോഗ്യപരമായ കാരണങ്ങളാല്‍ സ്വമേധയാ പിന്മാറിയത് കൊണ്ടാണ് തന്റെ പേര് പ്രിന്‍സിപ്പല്‍ ആ സ്ഥാനത്തേക്ക് ചേര്‍ത്തതെന്നും ഹരജിയില്‍ പറയുന്നു.