സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര മുതലാക്കാന്‍ പുതുതന്ത്രം; ബുര്‍ഖയണിഞ്ഞ് എത്തിയ യുവാവിനെ പിടികൂടി കര്‍ണാടക ആര്‍ടിസി അധികൃതര്‍
കര്‍ണാടക; കര്‍ണാടകയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ശക്തി’ സൗജന്യ യാത്രക്കായി ബസില്‍ ബുര്‍ഖയണിഞ്ഞ് യാത്ര ചെയ്ത യുവാവ് പിടിയില്‍. കര്‍ണാടകയിലെ ധര്‍വാഡ് ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം. ബുര്‍ഖയണിഞ്ഞ് എത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ യാത്രക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പുരുഷനാണെന്ന് മനസിലാക്കിയതോടെ പിടികൂടി തടഞ്ഞ് വെയ്ക്കുകയായിരുന്നു.