തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ രാഷ്ട്രീയ കേസുകളില്‍ ഒരു വിധത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മുസ്ലിംലീഗ് നേതാക്കള്‍. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കേസുകളുമായി ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും നേതാക്കള്‍ തളിപ്പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2011 ജൂലൈ 5-ന് മുസ്ലിംലീഗ് പ്രവര്‍ത്തകനായ പട്ടുവം അന്‍വറിനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ശേഷം നടന്ന സംഭവങ്ങളില്‍ 30 ഓളം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്തിരുന്നു. തുടര്‍ന്ന് 2012 ഫെബ്രുവരി 20-ന് നാടിനെ നടുക്കി അരിയില്‍ ഷുക്കൂറിനെയും സി.പി.എമ്മുകാര്‍ അരുംകൊല ചെയ്തു. ഇതോടനുബന്ധിച്ച് 60 ഓളം കേസുകള്‍ ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുണ്ട്. മേല്‍ കേസുകളൊക്കെ നിയമപരമായി മുസ്ലിംലീഗ് പട്ടുവം പഞ്ചായത്ത് കമ്മിറ്റിയാണ് ഏറ്റെടുത്ത് നടത്തുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി മേല്‍ കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം തന്നെ പി. ജയരാജനെ ആക്രമിച്ചുവെന്ന പേരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിന്റെ സാക്ഷി വിസ്താരവും കണ്ണൂര്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ചില കേസുകളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെ കോടതി തന്നെ കുറ്റവിമുക്തരാക്കിയിട്ടുമുണ്ട്. വസ്തുത ഇതായിരിക്കെ മുസ്ലിംലീഗും കോണ്‍ഗ്രസും സി.പി.എമ്മും ഒരു മേശക്ക് ചുറ്റുമിരുന്ന് കേസുകള്‍ ധാരണയായി എന്ന തരത്തില്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. മേല്‍ പ്രചാരണം പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കുന്നതും മുസ്ലിംലീഗിന് അവമതിപ്പുണ്ടാക്കുന്നതുമാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ പട്ടുവം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കെ. ഹാമിദ്, കെ. നാസര്‍, കെ.വി.എം വീനസ്, കെ. സിദ്ദീഖ് പങ്കെടുത്തു. Share സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.
വിവരങ്ങള്‍ ചോര്‍ത്തുന്നു: 24 ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കി കെ.എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കുറ്റപത്രം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 31 ഇന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ധിക്കും ഡി.ജി.പി പിണറായിയുടെയും ബി.ജെ.പിയുടെയും മാനസപുത്രന്: അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ സ്വര്‍ണം വാങ്ങി കബളിപ്പിച്ച കേസില്‍ അറസ്റ്റില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള കള്ള പ്രചരണം അവസാനിപ്പിക്കണം: സി.പി.എം പാനൂരില്‍ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു കെ.സുരേന്ദ്രന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ .