കാര്‍ഷിക വികസന സമിതി യോഗം ചേര്‍ന്നു
കാസര്‍കോട്: നടപ്പ് വര്‍ഷത്തെ ജില്ലാതല കാര്‍ഷിക വികസന സമിതിയുടെ ആദ്യ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാ കൃഷ്ണന്, കേര കര്‍ഷക സംഘം പ്രതിനിധി കെ.പി.സഹദേവന്, കിസാന്‍ സഭ പ്രതിനിധി എം.അസൈനാര്‍ ചിറപ്പുറം, കര്‍ഷക സംഘം പ്രതിനിധി രഘുദേവന്‍, വനിതാ പ്രാതിനിധി ശ്യാമള, കര്‍ഷക പ്രതിനിധി കെ.കുഞ്ഞിരാമന്, ഡി.കെ.ടി.എഫ് പ്രതിനിധി എ.വാസുദേവന്‍, വിവിധ പാര്‍ട്ടി പ്രതിനിധികളായ ദാമോദരന്‍ ബെളളിഗെ, മൈക്കിള്‍ എം പൂവത്താണി, സി.എ.അബ്ദുള്ള കുഞ്ഞി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ യോഗത്തില്‍ സംബന്ധിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി പി ജോണ്‍ സ്വാഗതവും ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍.മീര നന്ദിയും പറഞ്ഞു.