കാസർകോട്ടെ മുൻ ഹോടെൽ ഉടമയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കുമ്പള: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ബദ്രിയ നഗറിലെ സുലൈമാൻ – ബീഫാത്വിമ ദമ്പതികളുടെ മകൻ റിയാസ് (35) ആണ് മരിച്ചത്. നേരത്തെ കാസർകോട് നഗരത്തിൽ ഹോടെൽ നടത്തി വന്നിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് യുവാവിനെ ഷിറിയയിലെ രണ്ടാം ഭാര്യയുടെ വീട്ടിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കടബാധ്യതയാണ് ആത്മഹത്യയുടെ കാരണമെന്നാണ് പ്രാഥമികമായി മനസ്സിലാക്കാൻ സാധിക്കുന്നത്, മറ്റു പ്രശ്നങ്ങൾ വല്ലതും ഉണ്ടായിരുന്നോ എന്നുള്ളതും പോലീസ് പരിശോധിക്കുന്നുണ്ട്.
ഭാര്യമാർ: അസ്മ, സകീന. മക്കൾ: സുലൈ റൈഹാൻ, റിസ്വാൻ, ഹബീബ് റഹ്മാൻ, ശാസിൽ. സഹോദരങ്ങൾ: അബ്ദുർ റഹ്മാൻ, സൈഫുദ്ദീൻ, ഫൗസിയ, സാഹിറ, അൻസാർ. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മംഗൽപാടി താലൂക് ആശുപത്രിയിലേക്ക് പോസ്റ്റ് മോർടത്തിനായി മാറ്റി.