നിയന്ത്രണംവിട്ട കാര്‍ കാര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
മംഗളൂറു: കനത്ത മഴയില്‍ നിയന്ത്രണംവിട്ട കാര്‍ കാര്‍ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മംഗളൂരു സെന്റ് അലോഷ്യസ് കോളജില്‍ ബിബിഎ വിദ്യാര്‍ഥിയും പുത്തൂര്‍ കര്നാഡിലെ അബ്ദുല്‍ മജീദിന്റെ മകളുമായ ഖദീജത് ഹന്നയാണ്(19) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മംഗളൂറിനടുത്ത തുംബായ് രാമല്കട്ടയിലാണ് സംഭവം.
ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ ഹന്നയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുത്തൂരില്‍ നിന്ന് മംഗളൂറിലെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉള്‍പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബണ്ട്വാള്‍ ട്രാഫിക് എസ്ഐ സുതേഷ് സ്ഥലത്തെത്തി.