കാഞ്ഞങ്ങാട്: പോക്സോ കേസില്‍ പ്രതിയാക്കപ്പെട്ട 68കാരന് ട്രയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.ചിത്താരി വൈദ്യുതി സെക്ഷന്‍ ഓഫീസിന് പടിഞ്ഞാറു ഭാഗത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിത്.അജാനൂര്‍ മത്തായിമുക്കിലെ കേശവനാണ് 68, ട്രയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.16കാരിയുടെ പരാതിയില്‍ കേശവനെതിരെ ഹൊസ്ദുര്‍ഗ്ഗ് പോലീസ് പോക്സോ നിയമം അനുസരിച്ച് ലൈംഗീക പീഡനത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് തീര്‍ത്തും അവിചാരിതമായി ഇദ്ദേഹം ജീവനൊടുക്കിയത്. 2018ല്‍ കേശവന് തന്നെ ലൈംഗീകാവശ്യങ്ങള്ക്കുപയോഗിച്ചുവെന്നായിരുന്നു പതിനാറുകാരിയുടെ പരാതി തന്നെ പെണ്‍കുട്ടി കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കേശവന് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.പരാതിയുടെ നചുസ്ഥിതി അറിയാന്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് വിശദമായി അന്വേഷണം നടത്തുന്നതിനിടെയാണ് കേശവന് ജീവനൊടുക്കിയത്.മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തില്‍ കേസെടുത്തു.പരേതയായ ജാനകിയാണ് ഭാര്യ മക്കള്‍:ജയന്,ബീന