നിപ മുന്‍കരുതല്‍; വിദഗ്ധ സംഘം കോഴിക്കോട് പരിശോധന നടത്തി
കോഴിക്കോട്: നിപ്പ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിദഗ്ധ സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ.ഉല്ലാസ്, ഡോ.കണ്ണന്, വനംവകുപ്പിലെ ഡോ.അരുണ്‍ സത്യന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊടിയത്തൂര്‍, മാനി പുരം, മണാശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് സംഘം എത്തിയത്. ഈ പ്രദേശങ്ങളില്‍ വവ്വാലുകളുടെ എണ്ണം എത്രത്തോളം വര്‍ധിച്ചു ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. ഇത് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും കാലാവസ്ഥ അനുകൂലമായാല്‍ മറ്റൊരു സംഘമെത്തി വവ്വാലുകളുടെ സാമ്പിള്‍ ശേഖരിക്കുമെന്നും ഡോ.അരുണ്‍ സത്യന് പറഞ്ഞു. ജില്ലയില്‍ നേരത്തെ നിപ്പ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാ വര്‍ഷവും ഇത്തരത്തില്‍ പരിശോധന നടത്താറുണ്ടന്നും വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ആവാസ വ്യവസ്ഥയിലുള്‍പ്പെടെ കാര്യമായ മാറ്റം കണ്ടത്താന്‍ സാധിച്ചിട്ടില്ലന്നും അദ്ധേഹം പറഞ്ഞു.