കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നടന്നു
കാസര്‍കോട്: മടിക്കൈ ഗ്രാമ പഞ്ചായത്ത് കൃഷിഭവന് കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. കൃഷിഭവന് പരിസരത്ത് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പ്രകാശന് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അരവിന്ദന് കൊട്ടാരത്തില്‍ പദ്ധതി വിശദീകരിച്ചു. തുടര്‍ന്ന് പച്ചക്കറി തൈകള്‍, വിത്തുകള്‍ എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന യന്ത്രവല്‍കരണ മിഷന് പദ്ധതി പ്രകാരം കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിന്റെ രജിസ്ട്രേഷന് ക്യാമ്പും പരിപാടിയുടെ ഭാഗമായി നടത്തി. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ റെയ്ഡ്കോ മാനേജര്‍ ബി.കെ.സുരേശന് വിശദീകരിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സത്യ, ടി.രാജന്, രമ പത്മനാഭന്, പഞ്ചായത്തംഗങ്ങളായ എന്‍.ബാലകൃഷ്ണന്, കെ.വി.പ്രമോദ്, ടി.രതീഷ്, എ.ശൈലജ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി.വി.പവിത്രന്, കൃഷി അസിസ്റ്റന്റുമാരായ പി.വി.നിഷാന്ത്, സജിത മണിയറ എന്നിവര്‍ സംസാരിച്ചു.