തിരുവനന്തപുരം: മുന്‍മുഖ്യ മന്ത്രിയും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ചു പരത്തുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതി. വിഎസ്സിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീല്‍ കുമാറാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
ഫെബ്രുവരി 14-നാണ് വ്യാജ വാര്‍ത്ത ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലും മറ്റും സമാനമായ വാര്‍ത്തകള്‍ പ്രചരിച്ചു. എം ഫ്ലിന്റ് മീഡിയ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേരെടുത്ത് പറഞ്ഞാണ് പരാതി. ഇതിനാലാണ് കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെടുന്നതെന്നും പരാതിയില്‍ വിഎസ്സിന്റെ പ്രൈവറ്റ് സെക്രട്ടറി വ്യക്തമാക്കുന്നു.