തോട്ടപ്പള്ളിയിൽ കടലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ കടലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശി രാജ്കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പമ്പ, മണിമല, അച്ചൻകോവിൽ ആറുകളുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷമായി.
തലവടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായി തുടരുകയാണ്. ഈ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ പ്രദേശത്ത് നിന്നും ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വരുമെന്നാണ് അധികൃതർ പറഞ്ഞു. നേരത്തെ തന്നെ താഴ്ന്ന പ്രദേശങ്ങളിലുള്ള ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകിയിരുന്നു.