പട്ടാപ്പകല്‍ ആളുകള്‍ കണ്ടുനില്ക്കെ യുവാവ് വെട്ടേറ്റ് മരിച്ചു
മംഗളൂരു: ചന്നരായപട്ടണ ടൗണില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. നിരവധി കേസുകളില്‍ പ്രതിയായ മാസ്തിഗൗഡ എന്ന കൃഷ്ണയാണ് (30) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
പട്ടാപ്പകല്‍ ആളുകള്‍ കണ്ടുനില്‍ക്കെയാണ് യുവാവ് അക്രമിസംഘത്തിന്റെ ആക്രമത്തിന് ഇരയായതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ബെംഗ്ളൂറു പാതയില്‍ ധനലക്ഷ്മി മൂവി തീയേറ്ററിന് മുന്നില്‍ കാറില്‍ നിന്ന് സംഘം ഇറങ്ങുന്നത് കണ്ടയുടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി തലയിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും തുരുതുരാ വെട്ടുകയായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്രമ കാരണം അറിവായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.