ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് പുതു നായകൻ; മുഖ്യ സെലക്ടറായി അജിത് അഗാർക്കറെ തിരഞ്ഞെടുത്തു
മുംബൈ: ബിസിസിഐ മുഖ്യ സെലക്ടറായി ഇന്ത്യന്‍ മുന്‍ താരം അജിത് അഗാര്‍ക്കറെ തെരഞ്ഞെടുത്തു. സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങി രാജിവച്ച ചേതന്‍ ശര്‍മ്മയ്ക്ക് പകരമാണ് നിയമനം. ഇന്ത്യക്കായി 26 ടെസ്റ്റും 191 ഏകദിനവും 4 ട്വന്റി20യും കളിച്ചിട്ടുള്ള അഗാര്‍ക്കര്‍ 2007ല്‍ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. മുംബൈ ടീമിന്റെ മുഖ്യ സെലക്ടറായും ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനായും അഗാര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചീഫ് സെലക്ടറായിരുന്ന ചേതന്‍ ശര്‍മ്മ ഒളിക്യാമറ വിവാദങ്ങളെ തുടര്‍ന്ന് പുറത്തായതോടെയാണ് പുതിയ സെലക്റ്ററെ തേടേണ്ടി വന്നത്. സെലക്റ്റര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിന് മുന്നോടിയായി ഐപിഎല്‍ ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപിറ്റല്‍സുമായി അഗാര്‍ക്കര്‍ വഴിപിരിഞ്ഞിരുന്നു. മുമ്പും ഇന്ത്യന്‍ ടീമിന്റെ സെലക്റ്റര്‍ സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരാണ് അജിത് അഗാര്‍ക്കറിന്റേത്. ടീം ഇന്ത്യയെ 26 ടെസ്റ്റിലും 191 ഏകദിനങ്ങളിലും നാല് രാജ്യാന്തര ടി20കളിലും അഗാര്‍ക്കര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
2007ല്‍ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന അഗാര്‍ക്കര്‍ 2000ങ്ങളില്‍ ടീം ഇന്ത്യയുടെ നിര്‍ണായക പേസര്‍മാരില്‍ ഒരാളായിരുന്നു. ടെസ്റ്റില്‍ 58 വിക്കറ്റാണ് സമ്പാദ്യം. കദിനത്തില്‍ 288 ഉം, ടി20യില്‍ മൂന്നും വിക്കറ്റും നേടി. അജിത് അഗാര്‍ക്കര്‍ക്ക് പുറമെ ബിസിസിഐയുടെ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് രവി ശാസ്ത്രി, ദിലിപ് വെങ്സര്കാര് തുടങ്ങിയ പേരുകളും പറഞ്ഞു കേട്ടിരുന്നു.