ഹോങ്കോങ്: ഒരു തുള്ളി വെള്ളത്തില്‍ നിന്നു സൃഷ്ടിച്ച ഊര്‍ജം ഉപയോഗിച്ച് 100 എല്‍ഇഡി ബള്‍ബുകള്‍ തെളിയിച്ച് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ലോകത്തിലെ ഊര്‍ജപ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് ആര്‍ജവം പകരുന്നതാണ് ഹോങ്കോങ്ങിലെ സിറ്റി യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
മുകളില്‍ നിന്നു താഴേക്കു വീഴുന്ന ഒരു തുള്ളി വെള്ളം സൃഷ്ടിക്കുന്ന ഊര്‍ജത്തെയാണ് 100 എല്‍ഇഡി ബള്‍ബുകളെ പ്രകാശിപ്പിക്കാന്‍ പര്യാപ്തമായി ശാസ്ത്രജ്ഞര്‍ മാറ്റിയെടുത്തത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴയില്‍ നിന്നു വന്‍തോതില്‍ വൈദ്യുതി ഉണ്ടാക്കാന്‍ ശേഖരിച്ചു വയ്ക്കാനുമാകും. മഴവെള്ളം ഉയരത്തില്‍ നിന്നു വീഴുന്നതിനാല്‍ ഉര്ജസൃഷ്ടിക്ക് മറ്റിടപെടലുകള്‍ ആവശ്യമില്ല.സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു സൂര്യപ്രകാശത്തില്‍ നിന്നു വൈദ്യുതി ഉണ്ടാക്കുന്നതുപോലെ മഴവെള്ളത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുകയാണിവിടെ. സൗരോര്‍ജം ഉണ്ടാക്കുന്നതിനെക്കാള്‍ അനേകം മടങ്ങ് അളവില്‍ ജലകണികകളില് നിന്ന് ഊര്‍ജം സൃഷ്ടിക്കാന്‍ കഴിയുമെന്നതാണു ശ്രദ്ധേയം.
സിറ്റി സര്‍വകലാശാല അവതരിപ്പിച്ചിരിക്കുന്ന മാതൃകയില്‍ 15 സെന്റിമീറ്റര്‍ ഉയരത്തില്‍ നിന്നു വീഴുന്ന ജലകണികള്‍ ആണു ബള്‍ബുകള്‍ മിന്നിക്കുന്നത്. അലൂമിനിയം ഇലക്ട്രോഡില്‍ പതിക്കുന്ന ജലകണികയെ വൈദ്യുതിയാക്കി മാറ്റുകയും എല്‍ഇഡി ബള്‍ബുകള്‍ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.