11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 7 വര്‍ഷം കഠിന തടവും പിഴയും
തൃശ്ശൂര്‍: പോക്സോ കേസില്‍ പ്രതിയെ ശിക്ഷിച്ചു. ചാവക്കാട് മണത്തല സ്വദേശി അലിയെയാണ് കോടതി ശിക്ഷിച്ചത്. 11 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്. അലിക്ക് 7 വര്‍ഷം കഠിന തടവും 30000 രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. തൃശ്ശൂരിലെ പോക്സോ കോടതിയുടേതാണ് വിധി. 53 വയസുകാരനാണ് പ്രതി. കടയില്‍ സാധനം വാങ്ങാന്‍ വന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി ലൈംഗികാതിക്രമം നടത്തിയെന്നതായിരുന്നു കേസ്.