അർദ്ധരാത്രി പൊലീസ് സ്റ്റേഷനിലേയ്ക്ക് പാഞ്ഞെത്തിയ കാറിനുള്ളിൽ കൂട്ട നിലവിളി; ഒടുവിൽ സംഭവിച്ചത്
കാസർകോട്: സഹായമഭ്യർത്ഥിച്ച് അർദ്ധരാത്രി സ്റ്റേഷനിലെത്തിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്. കാസർകോട് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. പൊലീസ് സ്റ്റേഷൻ വളപ്പിലേയ്ക്ക് ഒരു കാർ പാഞ്ഞെത്തി. വാഹനത്തിനുള്ളിൽ നിന്ന് നിലവിളി ഉയരുകയും അബോധാവസ്ഥയിലായ പിതാവിനെ ആശുപത്രിയിലേത്തിക്കാൻ സഹായിക്കണമെന്ന് പൊലീസുകാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് അത്യാസന്ന നിലയിലായിരുന്ന രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസുകാർ അവരുടെ വാഹനത്തിൽ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്.