മഞ്ചേശ്വരം നിയമപഠനകേന്ദ്രം കെട്ടിട നിർമാണത്തിന് 51 ലക്ഷത്തിന്റെ ഭരണാനുമതി
മഞ്ചേശ്വരം: കണ്ണൂർ സർവകലാശാല മഞ്ചേശ്വരം നിയമപഠനകേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 51 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചതായി എ.കെ.എം. അഷ്റഫ് എം.എൽ.എ. അറിയിച്ചു.
പുതിയ ബാച്ച് പ്രവേശനം നേടുമ്പോൾ അധികസൗകര്യം ആവശ്യമായതിനാലാണ് കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചതെന്നും ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ തുടങ്ങുന്നതിന് നിർദേശം നൽകിയതായും എം.എൽ.എ. അറിയിച്ചു.