പ്രീ പ്രൈമറി കുട്ടികള്‍ക്കുള്ള ‘കഥോത്സവം’ സംഘടിപ്പിച്ചു
കാസര്‍കോട്: കഥ പറച്ചിലിന്റെ വൈവിധ്യമാര്‍ന്ന സാധ്യതകള്‍ ഉള്‍ക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള കഥോത്സവം ജി.യു.പി.എസ് അടുക്കത്ത്ബയല്‍ സ്കൂളില്‍ നടന്നു. കഥപറച്ചില്‍, കഥാവായന എന്നിവയുടെ സംസ്കാരം പ്രീ സ്കൂളുകളിലും വീടുകളിലും വളര്‍ത്തുക, കുട്ടികളില്‍ ഭാഷാ വികാസം ഉറപ്പിക്കുക, വിദ്യാലയങ്ങളിലെ സാമൂഹിക ഇടപെടല്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കഥോത്സവം ജി.യു.പി.എസ് കാനത്തൂര്‍ പ്രധാനധ്യാപിക പ്രമീള ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക കെ.യശോദ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.ആര്.ഹരീഷ്, എം.പി.ടി.എ പ്രസിഡന്റ് സീമ, ബി.ആര്.സി ട്രെയിനര്‍ ടി.കാസിം, സീനിയര്‍ അസിസ്റ്റന്റ് ഭാരതി, എസ്.ആര്.ജി കണ്‍വീനര്‍ വിദ്യ, പ്രീപ്രൈമറി ഇന്‍ ചാര്‍ജ് ലത, സി.ആര്.സി കോര്‍ഡിനേറ്റര്‍മാരായ റോഷ്ന, അഞ്ജലി, ഹകീം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും, മുത്തശ്ശിയുടെയും, അധ്യാപകരുടെയും കഥാവതരണം നടന്നു. ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആശ തല്ലരിയന്‍ നന്ദിയും പറഞ്ഞു.