ഗുരുവനം കൂലോം റോഡ് ഇനി മെക്കാഡം
കാസര്‍കോട് : ഗുരുവനം മുതല്‍ കൂലോം റോഡ് വരെയുള്ള ഭാഗം മെക്കാഡം പൂര്‍ത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവനം എരിക്കുളം – എരിപ്പില്‍ റോഡിന്റെ ആദ്യ റീച്ചായ ഗുരുവനം മുതല്‍ കൂലോം റോഡ് വരെയുള്ള ഭാഗമാണ് മെക്കാഡം റോഡാക്കിയത്. നാടിന്റെ വികസനത്തിന് പുതിയ അധ്യായമാണ് ഇവിടെ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണ കാലാവധി 8 മാസമായിരുന്നു. നീലേശ്വരം കല്ല്യാണ്‍ റോഡിനേയും പി.ഡബ്ല്യൂ.ഡി ദേശീയപാതതെയും ബന്ധിപ്പിച്ച് മൂന്ന് റോഡില്‍ അവസാനിക്കുന്ന റോഡാണിത്. കേന്ദ്ര വിദ്യാലയവും, മോട്ടോര്‍ വാഹന വകുപ്പിന്റെ യോഗ്യതാ നിര്‍ണ്ണയ ഗ്രൗണ്ടും റോഡിന് അരികിലാണ് സ്ഥിതി ചെയ്യുന്നത്. ഈ റോഡില്‍ കൂലോം റോഡ് ജംഗ്ഷന് മുതല്‍ പുളിക്കാല്‍ വരെ 1350 മീറ്റര്‍ മെക്കാഡം ടാറിംഗ് മുന്‍ വര്‍ഷത്തില്‍ നടത്തിയിരുന്നു. നിലവില്‍ ഈ പദ്ധതിയില്‍ ഗുരുവനം മുതല്‍ കൂലോം റോഡ് വരെ 1/919 കി.മീ റോഡ് മെക്കാഡം ടാറിംഗ് നടത്തി. അവസാന ഘട്ട മിനുക്ക് പണികള്‍ മഴ മാറുന്ന മുറയ്ക്ക് പൂര്‍ത്തിയാക്കും. 3.80 കോടിയാണ് നിര്‍മ്മാണ ചിലവ്.