പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ഡോക്ടര്‍മാരെ ആദരിച്ചു
കാസര്‍കോട്: ഡോക്ടര്‍ഴ്സ് ദിനത്തിന്റെ ഭാഗമായി പാലക്കുന്ന് ലയണ്‍സ് ക്ലബ് ശിശുരോഗ വിദഗ്ധന്‍ കോട്ടിക്കുളത്തെ ഡോ. ഹംസകുട്ടിയേയും ഹോമിയോപതി ചികിത്സകനായ പാക്കത്തെ ഡോ.ടി. കെ. ശ്രീനിഷിനെയും ആദരിച്ചു. പ്രസിഡന്റ് പ്രമോദ് ശ്രീവത്സം അധ്യക്ഷനായി. സെക്രട്ടറി സതീശന് പൂര്‍ണിമ, എസ്. പി. എം. ഷറഫുദ്ദിന്, പട്ടത്താന്‍ മോഹനന്, പി. എം. ഗംഗാധരന്, ഇ. വി. ജയകൃഷ്ണന്, എം. കെ. പ്രസാദ്, റഹ്മാന് പൊയ്യയില്‍, രാജേഷ് ആരാധന എന്നിവര്‍ പ്രസംഗിച്ചു.