വനമഹോത്സവം പരിപാടികള്‍ക്ക് തുടക്കമായി; ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിച്ചു
കാസര്‍കോട്: സംസ്ഥാന വനം-വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജൂലൈ ഏഴ് വരെ നീണ്ടു നില്ക്കുന്ന വനമഹോത്സവം പരിപാടികള്‍ക്ക് തുടക്കമായി. വനമഹോത്സവം ജില്ലാതല ഉദ്ഘാടനവും കുട്ടിവനം നിര്‍മ്മാണത്തിന്റെ ജില്ലാതല ഉദ്ഘാടനവും കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ധനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ മുഖ്യാതിഥിയായി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കണ്ടല്‍ വനവത്ക്കരണത്തിന് പുരസ്കാരങ്ങള്‍ നേടിയ വനമിത്ര അവാര്‍ഡ് ജേതാവ് ടി.പി.ദിവാകരനെ ചടങ്ങില്‍ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ നിഷ ആനന്ദന്, പി.വിജയന്, സ്റ്റാഫ് സെക്രട്ടറി ഹൈറ, എസ്.എഫ്.ഒ എം.ചന്ദ്രന്, പി.സി.യശോദ എന്നിവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ സി.ശ്രീജ സുകുമാരന്‍ സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒ.കെ.രഞ്ജിത് നന്ദിയും പറഞ്ഞു.